തിരുവനന്തപുരം: മലയാള ദിനാഘോഷം, ഭരണഭാഷാ വാരാഘോഷം, ഭരണഭാഷാ വര്‍ഷാഘോഷം എന്നിവയുടെയും‘ഭരണ‘ഭാഷ സംബന്ധിച്ച അവബോധ പരിപാടിയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
സമകാലിക ജനപഥം ‘ഭരണ‘ഭാഷാ പതിപ്പ്, ‘ഭരണ‘ഭാഷാ പഠനപദ്ധതി പരിഷ്കരിച്ച പതിപ്പ് എന്നിവയുടെ പ്രകാശനവും സംസ്ഥാനതല‘ഭരണഭാഷാ പുരസ്കാര വിതരണവും മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രി എ.കെ. ബാലന് അധ്യക്ഷത വഹിക്കും.
മലയാള ‘ഭാഷയ്ക്ക് നല്കിയ വിലപ്പെട്ട സംഭാവനകള്‍ കണക്കിലെടുത്ത് പ്രൊഫ. പന്മന രാമചന്ദ്രന് നായരെ ആദരിക്കും. ജീവനക്കാര്‍ക്ക് ചീഫ് സെക്രട്ടറി ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: