തിരുവനന്തപുരം: ആഡംബര ഗണത്തില്‍പ്പെടുന്ന വാഹനങ്ങള്‍ വ്യാജ മേല്‍വിലാസത്തില്‍ പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ രജിസ്ട്രേഷന് നടത്തുന്നതു നിയന്ത്രിക്കാന്‍ നടപടി തുടങ്ങി. ഇത്തരം വാഹനങ്ങള്‍ കണ്ടെത്താന്‍ പരിശോധനകള്‍ നടത്താന്‍ എല്ലാ ആര്‍ടിഒ/ജോയിന്റ് ആര്‍ടിഒമാര്‍ക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്കി.
വ്യാജ മേല്‍വിലാസങ്ങളില്‍ കൂടുതലായി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന പോണ്ടിച്ചേരിയിലെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും ഇതു സംബന്ധിച്ച് കത്തയച്ചിട്ടുണ്ട്.
നികുതി വെട്ടിച്ച് സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കും വാഹനങ്ങളുടെ ഉടമകള്‍ക്കും എതിരെ നിയമ നടപടികള്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: