ജിഹാദി പ്രവര്‍ത്തനത്തിനു വിദേശപണം: വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്- കുമ്മനം

Tuesday 31 October 2017 6:45 pm IST

തിരുവനന്തപുരം: ജിഹാദി പ്രവര്‍ത്തനത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിദേശ രാജ്യങ്ങളില്‍ നിന്ന് പണം കിട്ടുന്നുണ്ടെന്ന പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗം നേതാവ് സൈനബയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഹവാല പണം ഇതിന് കിട്ടുന്നുണ്ടെന്ന് തേജസ് പത്രത്തിന്റെ ഗള്‍ഫ് മാനേജിങ് ഡയറക്ടര്‍ അഹമ്മദ് ഷെരീഫും സമ്മതിക്കുന്നുണ്ട്. ഇന്‍ഡ്യ ടുഡേ ചാനല്‍ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനിലാണ് ഇക്കാര്യങ്ങള്‍ വെളിവായത്. ഇതിന് ഇന്‍ഡ്യാ ടുഡേ ചാനല്‍ അഭിനന്ദനം അര്‍ഹിക്കുന്നു. സത്യസരണിയുടെ മറവിലാണ് ഇക്കാര്യങ്ങള്‍ നടത്തുന്നതെന്നും ഇരുവരും വെളിപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ജിഹാദി റിക്രൂട്ട്മെന്റ് കേന്ദ്രമായ സത്യസരണി ഉടന്‍ അടച്ചു പൂട്ടണം. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രം തയ്യാറാകണം. സൈനബയെ അറസ്റ്റ് ചെയ്ത് ഇന്‍ഡ്യയിലെ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ചുരുള്‍ അഴിക്കണം. സത്യസരണിക്കെതിരെ നാളിതുവരെ നടപടി എടുക്കാത്ത സര്‍ക്കാര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.