ഐഎസ് ബന്ധം: നാലുപേര്‍ കൂടി കസ്റ്റഡിയില്‍

Wednesday 1 November 2017 3:25 am IST

കണ്ണൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നാലുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ചക്കരക്കല്ലില്‍ നിന്നും രണ്ടുപേരും, വളപട്ടണത്തു നിന്നും രണ്ടുപേരും. ഇവരെ ചോദ്യം ചെയ്യുകയാണ്. ഐഎസുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ അറസ്റ്റിലായ അഞ്ചുപേരുമായി ഇവര്‍ക്ക് ബന്ധമുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായവര്‍ക്ക് പാസ്‌പോര്‍ട്ട്, വിസ,യാത്രാ രേഖകള്‍ എന്നിവ സംഘടിപ്പിച്ച് കൊടുത്തതില്‍ കസ്റ്റഡിയിലുളളവര്‍ക്ക് പങ്കുണ്ട്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. നേരത്തെ അറസ്റ്റിലായ തലശ്ശേരി കുഴിപ്പങ്ങാട് തൗഫീഖില്‍ യു.കെ.ഹംസ (57), തലശ്ശേരി കോടതിക്കു സമീപം സൈനാസില്‍ മനാഫ് റഹ്മാന്‍ (42), മുണ്ടേരി കൈപ്പക്കയില്‍ കെ. സി. മിഥിലാജ്(26), മയ്യില്‍ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി. അബ്ദുല്‍ റസാഖ് (24), മുണ്ടേരി പടന്നോട്ട്‌മെട്ട എം.വി.ഹൗസില്‍ എം.വി. റാഷിദ് (23) എന്നിവരെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഐഎസ് വക്താവ് അബു തുര്‍ക്കി ഉള്‍പ്പെടെ ഐഎസ് നേതൃനിരയിലുള്ളവരുമായി ബന്ധമുള്ളയാളാണ് ഹംസയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.