വെല്ലുവിളിക്കാന്‍ ആര്‍ക്കും ലൈസന്‍സ് വേണ്ട: കാനം

Wednesday 1 November 2017 10:31 am IST

കൊച്ചി: കായല്‍ കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വെല്ലുവിളിക്കാന്‍ ആര്‍ക്കും ലൈസന്‍സ് വേണ്ടന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. നിയമം എല്ലാവര്‍ക്കും ബാധകമാണ്. നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കരുതെന്നാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടി കായല്‍ കൈയേറിയിട്ടുണ്ടെങ്കില്‍ ഉചിതമായ നിയമനടപടികള്‍ ഉണ്ടാവുമെന്നും കാനം പറഞ്ഞു. കായല്‍ ഇനിയും നികത്തുമെന്ന് മന്ത്രിയുടെ വാദത്തിന് മറുപടിയുമായാണ് കാനം രംഗത്തെത്തിയത്. എല്‍ഡിഎഫിനെ പൊളിക്കാനല്ല ശക്തിപ്പെടുത്താനാണ് ജനജാഗ്രതാ ജാഥ നടത്തുന്നതെന്നും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കായല്‍ ഇനിയും നികത്തുമെന്ന് ചൊവ്വാഴ്ച തോമസ് ചാണ്ടി പറഞ്ഞിരുന്നു. ബാക്കിയുള്ള സര്‍ക്കാര്‍ വഴിയും നേരത്തെ ചെയ്തതുപോലെ ഇനിയും ചെയ്യും. 42 പ്ലോട്ടുകള്‍കൂടി ബാക്കിയുണ്ടെന്നും വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഒരു ചെറുവിരലനക്കാന്‍ പോലും ഒരു അന്വേഷണസംഘത്തിനും കഴിയില്ലെന്നും തോമസ് ചാണ്ടി വെല്ലുവിളിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.