ഇടുക്കി: മൂന്നാറിലെ പ്ലം ജൂഡി റിസോര്‍ട്ട് തുറക്കാന്‍ ഹൈക്കോടതി അനുമതി നല്കി. റിസോര്‍ട്ട് ഫയല്‍ ചെയ്ത അപ്പിലിലാണ് കോടതി വിധി. നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്.
പള്ളിവാസല്‍ പൈപ്പ് ലൈനിന് സമീപമായിരുന്നു റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നത്. കനത്ത മഴയില്‍ പാറ ഇടിഞ്ഞ്വീണ് റിസോര്‍ട്ട് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഓഗ്സ്റ്റ് എട്ടിന് റിസോര്‍ട്ട് പൂട്ടാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചത്. ഇതിനെതിരെ റിസോര്‍ട്ട് ഉടമ ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെ സമീപിച്ചെങ്കിലും കേസ് തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഡിവിഷന് ബഞ്ചിനെ സമീപിക്കുകയായിരുന്നു.
റിസോര്‍ട്ട് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും, പള്ളിവാസല്‍ പദ്ധതിക്ക് ഭീഷണിയാണെന്നും ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: