ചെന്നൈ: ആധാര്‍ നമ്പറില്ലാതെ ആദായനികുതി അടയ്ക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ഇന്ന് മുതല്‍ ആദായനികുതി സമര്‍പ്പിക്കേണ്ടതിന്റെ അവസാനദിനം വരെ ആധാറില്ലാതെ നികുതി സമര്‍പ്പിക്കാമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. എന്നാല്‍, റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിഴയൊടുക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു.
ചെന്നൈ സ്വദേശിയായ പ്രീതി മോഹന്റെ ഹര്‍ജിയിലാണ് കോടതി വിധി. ആദായ നികുതി അടയ്ക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയ ഉത്തരവില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ചിരുന്നു. 139എഎ വകുപ്പു പ്രകാരമാണ് കോടതി ഇളവ് അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രീതി ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: