മുക്കത്ത് സംഘര്‍ഷം: സമരക്കാരും പോലീസും ഏറ്റുമുട്ടി

Wednesday 1 November 2017 3:11 pm IST

കോഴിക്കോട് :  മുക്കത്ത് ഗെയില്‍ വിരുദ്ധ സമരക്കാരും പോലീസും ഏറ്റുമുട്ടി. സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും സമരപ്പന്തല്‍ പൊളിച്ചു മാറ്റുകയും ചെയ്തു. ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരക്കാര്‍ അക്രമാസക്തരായതിനെത്തുടര്‍ന്നാണ് പോലീസിന്റെ നടപടി . സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ കൊയിലാണ്ടി എടവണ്ണപ്പാറ റോഡ് ഉപരോധിച്ചു . സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ആറോളം സമരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു .ആക്രമം രൂക്ഷമായപ്പോള്‍ പ്രദേശത്തെ സമരപ്പന്തല്‍ പോലീസ് പൊളിച്ചു മാറ്റി. പദ്ധതി പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന ഗെയിലിന്റെ രണ്ടു മണ്ണുമാന്തിയന്ത്രങ്ങള്‍ സമരക്കാര്‍ നശിപ്പിച്ചു. പോലീസ് വാഹനങ്ങളും സമരക്കാര്‍ അടിച്ചു തകര്‍ത്തു . നടു റോഡില്‍ തീയിട്ടു റോഡ് ഉപരോധിക്കുകയും ചെയ്തു.എസ് ഡി പി ഐ , പോപ്പുലര്‍ ഫ്രണ്ട് , ജമാ അത്തെ ഇസ്ലാമി ,വെല്‍ഫെയര്‍ പാര്‍ട്ടി , തുടങ്ങിയ സംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. പരിസ്ഥിതി സംരക്ഷണമെന്ന പേരില്‍ ,വികസനത്തെ അട്ടിമറിക്കാനും , കലാപം സൃഷ്ട്ടിക്കാനും , തീവ്ര മത മൗലിക വാദ സംഘടനകള്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം ഉയരുന്നതിനിടയിലാണ് പ്രദേശത്തു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.