തിരുവനന്തപുരം: ഗുരു നിത്യചൈതന്യയതി ജയന്തി നവംബര്‍ 2 മുതല്‍ 5 വരെ ആഘോഷിക്കും. പുസ്തകപ്രദര്ശനം, ചിത്രരചനാമത്സരം, പുസ്തകചര്‍ച്ച എന്നിവ ഉണ്ടാകും. 2 ന് രാവിലെ 10 ന് പേട്ട പള്ളിമുക്ക് ഗുരു ബുക്സ് സെന്ററില്‍ പുസ്തകപ്രദര്‍ശനവും ഗുരുപൂജയും കവി മുളവന പ്രഭാകരന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 ന് തോപ്പില്‍ വീട്ടില്‍ ഡോ എസ്.കെ. രാധാകൃഷ്ണന് ഗുരു നിത്യചൈതന്യയതി സ്മൃതിസായാഹ്നം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നാരായണ ഗുരുവിന്റെ വേദാന്തസൂത്രത്തെ പറ്റി പ്രഭാഷണവും കെ. സുലോചനന് ഗുരുദേവ കൃതി പാരായണവും നടത്തും. സമാപനദിനമായ 5 ന് രാവിലെ 7 ന് ബാലരാമപുരം പ്ലാവിള സുകുമാരമന്ദിരത്തില് ചിത്രരചനാമത്സരം ആര്‍ട്ടിസ്റ്റ് ബാലരാമപുരം ഉണ്ണി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3 ന് അന്തിയൂര്‍ കല്ലുംമൂട് ശ്രീനാരായണഗുരുദേവ ബാലവേദി ഹാളില്‍ പ്ലാവിള ജയരാമിന്റെ അധ്യക്ഷതയില്‍ ശ്രീനാരായണഗുരു ബാലവേദി വിദ്യാര്‍ഥികളുടെ
കാവ്യാര്‍ച്ചനയും യതി പുസ്തകപ്രദര്‍ശനവും നടക്കും. ചിത്രരചനയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9633438005 നമ്പരില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: