പട്ടേല്‍ ജന്മദിനം: ബിജെപി കൂട്ടയോട്ടം സംഘടിപ്പിച്ചു

Wednesday 1 November 2017 2:23 pm IST

തിരുവനന്തപുരം: ഇന്ത്യയുടെ ഉരുക്ക് മനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 142-ാം ജന്മദിനം രാഷ്ട്രീയ ഏകതാ ദിവസ് ആയി ആചരിക്കുന്നതിന്റെ ഭാഗമായി ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സ്റ്റാച്യൂവിലേക്ക് നടത്തിയ കൂട്ടയോട്ടം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ പി.പി. വാവ ഉദ്ഘാടനം ചെയ്തു. സ്റ്റാച്യൂവില്‍ നടന്ന സമാപനത്തില്‍ അഡ്വ ജെ.ആര്‍. പത്മകുമാര്‍, ജില്ലാ ജനറല്‍സെക്രട്ടറി പാപ്പനംകോട് സജി, ജില്ലാ ഭാരവാഹികളായ പൂന്തുറ ശ്രീകുമാര്‍, മലയിന്‍കീഴ് രാധാകൃഷ്ണന്‍, എം. ബാലമുരളി, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി. സുധീര്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡന്റുമാരായ ജയചന്ദ്രന്‍നായര്‍, കെ. രാജശേഖരന്‍, സജിത്കുമാര്‍, മോര്‍ച്ച ജില്ലാ പ്രസിഡന്റുമാരായ ജെ.ആര്‍. അനുരാജ്, പ്രശാന്ത് മുട്ടത്തറ, കോവളം രാമചന്ദ്രന്‍ എന്നിവര്‍ കൂട്ടയോട്ടത്തിന് നേതൃതം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.