ഗെയില്‍ സമരം; മൂന്ന് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

Wednesday 1 November 2017 3:16 pm IST

കോഴിക്കോട് : എരഞ്ഞിമാവില്‍ ഗെയില്‍ വാതക പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന സമരത്തിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മൂന്ന് പഞ്ചായത്തുകളില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. കാരശ്ശേരി, കൊടിയത്തൂര്‍, കീഴുപറമ്പ്, പഞ്ചായത്തുകളിലാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ എരഞ്ഞിമാവ് ഗെയില്‍ പദ്ധതി പ്രദേശത്ത് പോലീസും സമരക്കാരും ഏറ്റുമുട്ടിയിരുന്നു. സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. പദ്ധതി പ്രദേശത്തെ വീടുകളില്‍ കയറി വാഹനങ്ങള്‍ തകര്‍ക്കുകയും സ്ത്രീകളെയും കുട്ടികളേയും മര്‍ദ്ദിക്കുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു. സമരപ്പന്തലും കൊടിയും പോലീസ് പൂര്‍ണ്ണമായും തകര്‍ത്തു. ഗെയിലിന്റെ ജെസിബിയും വാഹനങ്ങളും സമരക്കാര്‍ തകര്‍ത്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സമരക്കാരെ വിരട്ടിയോടിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് പലതവണ ഗ്രനേഡ് പ്രയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.