ന്യൂദല്‍ഹി; എളുപ്പത്തില്‍ വ്യവസായം തുടങ്ങാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ കുതിച്ചുചാട്ടത്തെ സ്വാഗതം ചെയ്ത് ബാങ്കുകള്‍. പട്ടികയിലെ 130 ാം സ്ഥാനത്തു നിന്ന് ഇന്ത്യ നൂറാം സ്ഥാനത്തേക്കാണ് ഉയര്‍ന്നത്. ഇത് വലിയ നേട്ടമാണ്.
ഇന്ത്യയുടെ റാങ്കിങ്ങ് ഇനിയും ഉയരാന്‍ ചരക്ക് സേവന നികുതി നമ്മെ സഹായിക്കും. യെസ് ബാങ്ക് മാനേജിങ്ങ് ഡയറക്ടര്‍ റാണാ കപൂര്‍ പറഞ്ഞു. വരും നാളുകളില്‍ ഈ രംഗത്ത് ഇന്ത്യയ്ക്ക് വീണ്ടും മുന്നേറാന്‍ കഴിയും. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ചരക്ക് സേവന നികുതി നടപ്പാക്കിയത് ഉള്‍പ്പെടുത്തിയിട്ടില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി.
ജിഎസ്ടി നടപ്പാക്കിയത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ നാഴികക്കല്ലാണ്. ഇതിനു പുറമേ ലൈസന്‍സിങ്ങ്, നികുതി ഘടന ലളിതമാക്കാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തിയിരുന്നു.ആക്സിസ് ബാങ്ക് എംഡി ശിഖാ ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: