ലണ്ടന്‍: ശാസ്ത്രജ്ഞര്‍ പുതിയ 20 ഗ്രഹങ്ങള്‍ കണ്ടെത്തി. നാസയുടെ കേപ്ലര്‍ മിഷനാണ് കണ്ടത്തെല്‍ നടത്തിയത്. പുതിയ ഗ്രഹങ്ങളുടെ കണ്ടെത്തല്‍ അന്യഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യമുണ്ടോയെന്ന പര്യവേഷണങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പല ഗ്രഹങ്ങള്‍ക്കും ഭൂമിയോട് സാമ്യമുണ്ടെന്നതും ശാസ്ത്രജ്ഞരില്‍ പ്രതീക്ഷ ഉളവാക്കുന്നു. മറ്റൊരു ഭൂമി കണ്ടെത്തുവാനാകുമോയെന്ന അന്വേഷണത്തിലാണിപ്പോള്‍ ശാസ്ത്രജ്ഞര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: