കണ്ണൂര്‍: കേരളത്തെ മദ്യത്തില്മുക്കുന്ന ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിലും തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള മദ്യനിരോധന ജനാധികാരം റദ്ദ് ചെയ്ത നടപടിക്കെതിരെയും കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ കണ്ണൂരില്‍ കരിദിനം ആചരിച്ചു.
ഇതോടനുബന്ധിച്ച് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ബഷീര്‍ കളത്തില്‍ അധ്യക്ഷതവഹിച്ചു. രാജന് കോരമ്പേത്ത് ഉദ്ഘാടനം ചെയ്തു. പ്രൊഫ.എം.മുഹമ്മദ്, എം.മുകുന്ദന് മാസ്റ്റര്‍, അഡ്വ.അഹമ്മദ് മാണിയൂര്‍, അഡ്വ.വിനോദ് പയ്യട, റുസിന ടീച്ചര്‍, സി.വിശാലാക്ഷന് മാസ്റ്റര്‍, മോഹനന് പൊന്നമ്പേത്ത്, വി.ദേവദാസ്, കെ.അപ്പനായര്‍, എ.രഘുമാസ്റ്റര്‍, അഷറഫ് മമ്പറം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: