റായ്ബറേലി: ദേശീയ താപവൈദ്യുത കോര്‍പ്പറേഷന്റെ (എന്‍ടിപിസി) താപനിലയത്തിലുണ്ടായ പൊട്ടിത്തെറിയില്‍ മരണം 26 ആയി, ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ പാര്‍ലമെന്റ് മണ്ഡലമാണ് റായ്ബറേലി. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിലായിരുന്ന രാഹുല്‍ ഗാന്ധി പര്യടനം നിര്‍ത്തിവെച്ച് റായ്ബറേലിയില്‍ എത്തിയിട്ടുണ്ട്.
500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പുതിയ യൂണിറ്റിലെ ആഷ് പൈപ്പാണ് പൊട്ടിത്തെറിച്ചത്. നൂറ്റമ്പതിലധികം പേര് ജോലിയിലുണ്ടായിരുന്നു.
ബിസിനസ് ഉച്ചകോടിക്ക് മൗറീഷ്യസിലുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു.
ദുരന്തത്തില്‍ കേന്ദ്ര ഊര്‍ജ്ജമന്ത്രി ആര്.കെ. സിങ് ആഗാധമായ ദുഖം രേഖപ്പെടുത്തി. എന്‍ടിപിസി സിഎംഡി ഗുരുദീപ് സിങ് സംഭവസ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: