മോദിയുടെ ഓഫീസുദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

Wednesday 1 November 2017 6:03 pm IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലെ ഡയറക്ടര്‍ ചമഞ്ഞ് തട്ടിപ്പിനിറങ്ങിയ യുവാവ് പിടിയില്‍. ഡോ.കെകെ എന്നറിയപ്പെടുന്ന കനയ്യ കുമാറിനെയാണ് ദല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന ഇയാള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡയറക്ടറാണെന്ന് പരിചയപ്പെടുത്തും, മോദിയുടെ മുറിയുടെ നമ്പര്‍ രേഖപ്പെടുത്തിയ വിസിറ്റിങ്ങ് കാര്‍ഡ് നല്‍കും. നല്ല വാഗ്വിലാസം ഉള്ളയാളായതിനാല്‍ ആരും കെണിയില്‍ വീണു പോകും. തുടര്‍ന്ന് പല കാര്യങ്ങളിലും സ്വാധീനം ചെലുത്തും. ഗവ. ഓഫ് ഇന്ത്യയെന്ന് എഴുതിയ സ്റ്റിക്കര്‍ ഇയാളുടെ കാറില്‍ ഒട്ടിച്ചിട്ടുണ്ട്. ആള്‍മാറാട്ടം, തട്ടിപ്പ്, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ആരോപിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.