ആലപ്പുഴ: മീസിത്സ്, റൂബല്ല പ്രതിരോധ കുത്തിവെയ്നെതിരെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ജില്ലാ കലക്ടര്‍ ടി.വി. അനുപമ. ജില്ലയില്‍ ഇത്തരത്തില്‍ ഏതെങ്കിലും സംഘടനകളോ വ്യക്തികളോ പ്രതിരോധ വാക്സിന് നല്‍കുന്നതിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടില്ല.ചില കേന്ദ്രങ്ങള്‍ തയ്യാറാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ജില്ലയില്‍ ഏറ്റവും കുറവ് വാക്സിന് എടുത്തിട്ടുള്ളത് ആലപ്പുഴ നഗരത്തിലാണ്. ഏറ്റവും കൂടുതല്‍ വെളിയനാട്ടും. ആലപ്പുഴയില്‍ 66.90 ശതമാനം പേര് മാത്രമാണ് വാക്സിനെടുത്തിട്ടുള്ളത്. വെളിയനാട്ട് 95.22 ശതമാനം പേര് പ്രതിരോധ കുത്തിവെയ്പ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: