കുട്ടനാട്: ഗതാഗത മന്ത്രി തോമസ് ചാണ്ടി പങ്കെടുത്ത നെടുമുടി പൂപ്പള്ളിയിലെ വേദി ബിജെപി മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചു. മാര്‍ത്താണ്ഡം കായല്‍ ഇനിയും മണ്ണിട്ടുനികത്തുമെന്ന ചാണ്ടിയുടെ വെല്ലുവിളി കുട്ടനാട്ടിലെ ബിജെപി പ്രവത്തകര്‍ ഏറ്റെടുക്കുന്നുവെന്നും ഇനി ഒരു നുള്ള് മണ്ണ് കായലില്‍ ഇടാന്‍ ചാണ്ടിയെ അനുവദിക്കില്ലെ ന്നും ബിജെപി പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജന. സെക്രട്ടറി മണിക്കുട്ടന് ചേലേകാട്, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി മിനി ബിജു, ജില്ലാ കമ്മറ്റിയംഗം ബിന്ദു വിനയന്, ഗീത അനില്‍കുമാര്‍, രമ്യാ കണ്ണപ്പന്, വിനോദ് കെ., സുരേഷ് കുമാര്‍, അനില്‍ എം.ബി., നാരായണ ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: