തിരുവനന്തപുരം: സര്‍ക്കാരിന്റെ വ്യാപാരിദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് വ്യാപാരികളുടെ കടയടപ്പ് സമരം പൂര്‍ണം. തലസ്ഥാനത്തടക്കം മിക്ക ജില്ലകളിലും കടകമ്പോളങ്ങള്‍ തുറന്നിട്ടില്ല. കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ 24 മണിക്കൂറാണ് കടയടപ്പ് സമരം.
ഏകോപന സമിതി ഹസന് കോയ വിഭാഗം 11 മണിക്കൂര്‍ കടയടപ്പ് സമരത്തിനാണ് ആഹ്വാനം ചെയ്തത്. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഹോട്ടലുകളും അടച്ചു.
അതിനാല്‍ ഇന്ന് നഗരത്തിലെത്തിയവര്‍ ഭക്ഷണം കിട്ടാതെ വലഞ്ഞു.
പണിമുടക്കിയ വ്യാപാരികള്‍ സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ നടത്തി. സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: