കൊച്ചി : കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷന് (കെടിഡിഎഫ്സി) എംഡിയായിരിക്കെ രണ്ട് വായ്പ അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന പരാതിയിലെ വിജിലന്‍സ് നടപടികള്‍ റദ്ദാക്കാന്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി നവംബര്‍ ആറിനു പരിഗണിക്കാന്‍ മാറ്റി.
ഹര്‍ജി പരിഗണിക്കവെ വായ്പ അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ ത്വരിതാന്വേഷണം പൂര്‍ത്തിയാക്കി വിജിലന്‍സ് കോടതിയില്‍ നല്‍കിയെന്നും കോടതിയുടെ തുടര്‍ നടപടിക്ക് കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: