ഗൗരിയുടെ മരണം: ടീച്ചര്‍മാര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്താമോ? ഹൈക്കോടതി

Wednesday 1 November 2017 8:44 pm IST

കൊച്ചി : കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരി നേഹ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച കേസില്‍ അധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാവുമോയെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പോലീസിനു നിര്‍ദേശം നല്‍കി. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഗൗരി ആത്മഹത്യ ചെയ്ത കേസില്‍ അധ്യാപികമാരായ ക്രസന്‍സ് നേവിസ്, സിന്ധു പോള്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. അധ്യാപകര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 305-ാം വകുപ്പനുസരിച്ച് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചെന്ന കുറ്റമാണ് ചുമത്തുന്നതെങ്കില്‍ അന്വേഷണത്തില്‍ ജാഗ്രത പാലിക്കണമെന്നും സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചു.  ഒക്ടോബര്‍ 20 നാണ് ഗൗരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയത്. പിന്നീട് ഒക്ടോബര്‍ 23 ന് ചികിത്സയിലിരിക്കെ മരിച്ചു. അദ്ധ്യാപികമാരുടെ ശകാരത്തെത്തുടര്‍ന്ന് മനംനൊന്താണ് ഗൗരി ആത്മഹത്യ ചെയ്തതെന്ന് വിലയിരുത്തി കൊല്ലം വെസ്റ്റ് പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റമടക്കമുള്ളവ ചുമത്തി അദ്ധ്യാപികമാര്‍ക്കെതിരെ കേസെടുത്തു. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.ഹര്‍ജി നവംബര്‍ ആറിന് വീണ്ടും പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.