വായന മരിക്കുന്നുവെന്ന് പറയുന്നത് വായിക്കാത്തവര്‍: കരിവെള്ളൂര്‍ മുരളി

Wednesday 1 November 2017 8:48 pm IST

കണ്ണൂര്‍: കേരളപ്പിറവി ദിനാചരണത്തോടനുബന്ധിച്ച് എസ്എസ്എ സംഘടിപ്പിച്ച വായനയും സമൂഹവും എന്ന സെമിനാര്‍ കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. വായന മരിക്കുന്നുവെന്ന് പറയുന്നത് വായനയുടെ ലോകത്തേക്ക് ഒരിക്കലും പ്രവേശിച്ചിട്ടില്ലാത്തവരോ അതില്‍ നിന്ന് പിന്‍മാറിയവരോ ആണെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ എത്ര വികസിച്ചാലും പുസ്തകങ്ങള്‍ നിലനില്‍ക്കും. കണ്ടുപിടിക്കപ്പെട്ടപ്പോള്‍ തന്നെ പൂര്‍ണമായ രൂപത്തിലായിരുന്നു പുസ്തകങ്ങള്‍. നൂറ്റാണ്ടുകളായി അത് വലിയ മാറ്റങ്ങളില്ലാതെ തുടരുകയാണ്. അടഞ്ഞുകിടക്കുന്ന ലോകത്തെ തുറന്നുകാട്ടുന്ന താക്കോലുകളാണ് പുസ്തകങ്ങള്‍. സംസ്‌ക്കാരത്തെ രൂപപ്പെടുത്തുന്നതില്‍ വായന ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിക്ഷക് സദനില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ യു കരുണാകരന്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.പ്രഭാകരന്‍, എസ്എസ്എ പ്രൊജക്ട് ഓഫീസര്‍ ഡോ.പി.വി.പുരുഷോത്തമന്‍, ഗവ. ടിടിഐ മെന്‍ പ്രിന്‍സിപ്പല്‍ പി.ആര്‍.വസന്തകുമാര്‍, എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ കെ.ആര്‍.അശോകന്‍, ടി.പി.വേണുഗോപാലന്‍, സയന്‍സ്പാര്‍ക്ക് ഡയറക്ടര്‍ എ.വി.അജയകുമാര്‍, ബിപിഒ കൃഷ്ണന്‍കുറിയ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.