കണ്ണൂര്‍: കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ തുറമുഖങ്ങളുടെയും മത്സ്യമേഖലയുടെയും ജലഗതാഗതത്തിന്റെയും വികസനം ലക്ഷ്യമാക്കി അഴീക്കലില്‍ അനുവദിച്ച ഹൈഡ്രോഗ്രാഫിക് സര്‍വ്വെ വിഭാഗം പുതിയ ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം 4 ന് നടക്കും. അഴീക്കല്‍ മത്സ്യബന്ധന തുറമുഖ പരിസരത്ത് രാവിലെ 10 മണിക്ക് മന്ത്രി രാമചന്ദ്രന് കടന്നപ്പളളി ഉദ്ഘാടനം നിര്‍വഹിക്കും. കെ.എം.ഷാജി എംഎല്‍എ അധ്യക്ഷത വഹിക്കും. പി.കെ.ശ്രീമതി എം പി മുഖ്യാതിഥിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: