ആലക്കോട്: പരപ്പ ക്വാറിയും ക്രഷറും തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉദയഗിരി പഞ്ചായത്തില്‍ സര്‍വ്വകക്ഷിയോഗം നടന്നു. നിര്‍മ്മാണമേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കാന്‍ ക്വാറിയും ക്രഷറും അടിയന്തിരമായി തുറന്ന് പ്രവര്‍ത്തിക്കണമെന്ന് പഞ്ചായത്ത് മെമ്പര്‍മാരുടെയും സര്‍വ്വകക്ഷി പ്രതിനിധികളുടെയും യോഗത്തില്‍ തീരുമാനമായി. മെറ്റല്‍ ഉള്‍പ്പെടെയുള്ള സാധന സാമഗ്രികള്‍ ലഭിക്കാത്തതിനാല്‍ മലയോരമേഖലയിലെ നിര്‍മ്മാണമേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. മലയോരഹൈവേയുടെ പ്രവൃത്തി ഇതുമൂലം ഇഴഞ്ഞുനീങ്ങുകയാണ്. ആയതിനാല്‍ പൊതുജന താല്‍പ്പര്യം കണക്കിലെടുത്ത് അടിയന്തിരമായി ക്വാറി തുറക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡണ്ട് മിനി മാത്യു അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: