ഇരിട്ടി: പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പായം പഞ്ചായത്തിലെ ഏല്ലാ വാര്‍ഡുകളിലും വിഷരഹിത പച്ചക്കറി ഉദ്പാദിപ്പിക്കുക എന്ന പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറികളുടെ വിത്തിടല്‍ കര്‍മ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകന് നിര്‍വഹിച്ചു. കേരളപ്പിറവി ദിവസമായ ബുധനാഴ്ച രാവിലെ കോളിക്കടവില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സിക്രട്ടറി ബാബു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.കെ.പ്രേമരാജന്‍, കെ.കെ.വിമല, ചന്തു വൈദ്യര് തുടങ്ങിയവര്‍ പ്രസംഗിച്ചു. പഞ്ചായത്തിലെ 131 ജെഎല്‍ജികള്‍ മുഖേന 66 ഏക്കറിലാണ് ജൈവ പച്ചക്കറി കൃഷി നടത്തുക. കഴിഞ്ഞ വര്‍ഷം പഞ്ചായത്തിലെ 118 ജെഎല്‍ജികള്‍ മുഖേന 238 ഏക്രയില്‍ കരനെല്‍കൃഷി ചെയ്ത് പഞ്ചായത്ത് വന്‍ വിജയം കൈവരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: