കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് സിപിഎമ്മുകാര്‍ അറസ്റ്റിലായി. ആര്‍എസ്എസ് മുഴപ്പിലങ്ങാട് മണ്ഡല് കാര്യവാഹ് കൂടക്കടവിലെ പുതുക്കവയല് വീട്ടില്‍ രാഘവന്റെ മകന് നിധീഷിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളായ കോടിയേരി പരിമഠത്തെ ബൈത്തൂല്‍ ഹര്‍ഷില്‍, യു.ഇബ്രാഹിം(29), മുഴപ്പിലങ്ങാട് ശ്രീനാരായണ മഠത്തിന് സമീപത്തെ മറിയാത്ത് ഹൗസില്‍ മുഹമ്മദ് ഇല്ല്യാസ്(29) എന്നിവരെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നാല് പേര് നേരത്തെ അറസ്റ്റിലായിരുന്നു.
ഒക്ടോബര്‍ 15 ന് വൈകുന്നേരം ആറ് മണിയോടെ മുഴപ്പിലങ്ങാട് ബീച്ചില്‍ വെച്ചായിരുന്നു ഒരുസംഘം സിപിഎമ്മുകാര്‍ നിധീഷിനെ ഗുരുതരമായി വെട്ടിപ്പരിക്കേല്പ്പച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: