കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനെയും അവരുടെ സഹോദര സംഘടനകളെയും നിരോധിക്കണമെന്നും ് നേതാക്കള്‍ക്കെതിരെ ദേശദ്രോഹക്കുറ്റത്തിന് കേസെടുത്ത് ജയിലിലടയ്ക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് സം്സഥാന പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍ ആവശ്യപ്പെട്ടു.
അന്യമതസ്ഥരായ പെണ്‍കുട്ടികളെ സ്വാധീനിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന വളരെയധികം കേസുകള്‍ പോപ്പുലര്‍ ഫ്രണ്ടിനും, സത്യസരണിക്കുമെതിരെയുണ്ട്. സൈനബയുടെ പേരിലും കേസുണ്ട്. കോടതികള്‍ പല കേസുകളിലും ഇവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അന്വേഷണങ്ങള്‍ മരവിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: