ആലപ്പുഴ: നഗര പ്രദേശം കേന്ദ്രീകരിച്ചു ജീപ്പില്‍ കഞ്ചാവ് വിതരണം നടത്തുന്ന മുഖ്യ കണ്ണികള്‍ ആലപ്പുഴ എക്സൈസ് പിടികൂടി. മുന്നാറില്‍ നിന്നും പച്ചക്കറി കൊണ്ട് വരുന്നു എന്ന വ്യാജേനയാണ് കഞ്ചാവ് എത്തിയിരുന്നത്. ആര്യാട് തെക്ക് വേളിപറമ്പില് അന്‍സാരി (60), ആലപ്പുഴ പടിഞ്ഞാറു വില്ലേജ് കന്നിട്ടയില്‍ മുഹമ്മദ് ഷാ (44) എന്നിവരെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദ്, പ്രിവന്റീവ് ഓഫീസര്‍ അജീബ്, ഇ. കെ. അനില്‍, സാബു, സിഇഒമാരായ മുസ്തഫ, ഫാറൂക്ക്, ജോസ്, ജയകൃഷ്ണന്, ഷെരിഫ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. ഇവരില്‍ നിന്നും അര കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. പ്രതികളെ ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. വാഹനം കണ്ടുകെട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: