വീട്ടില്‍ വിദേശമദ്യ വില്‍പ്പന: യുവാവ് പിടിയില്‍

Wednesday 1 November 2017 9:18 pm IST

ചങ്ങനാശേരി: വീട്ടില്‍ വിദേശമദ്യം വില്‍പന നടത്തിയ യുവാവ് ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ പിടിയില്‍. തെങ്ങണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയ്ക്ക് സമീപം നബീസ് മന്‍സിലില്‍ കെ. ഷെജീര്‍ (48) നെയാണ് വീട്ടില്‍ ശേഖരിച്ച 16 ലിറ്റര്‍ മദ്യവുമായി അറസ്റ്റ് ചെയ്തത്. മിലിട്ടറി ജീവനക്കാരനായ സഹോദരന് ലഭിയ്ക്കുന്ന കോട്ടയുടെ മറവില്‍ ഗോവയില്‍നിന്നും മാഹിയില്‍നിന്നും മദ്യമെത്തിച്ച് വില്‍പന നടത്തിയ വരികയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. 800 രൂപ വിലയ്ക്ക് വാങ്ങുന്ന മദ്യം 1500 മുതല്‍ 1800 രൂപ വരെയ ഈടാക്കിയാണ് വില്‍പന നടത്തി വന്നിരുത്. രഹസ്യ ഗോഡൗണില്‍ മദ്യം സൂക്ഷിച്ചുവച്ചു തീരുന്നതനുസരിച്ച് വീട്ടില്‍ എത്തിച്ചാണ് വില്‍പന നടത്തുതെന്നും പൊലീസ് പറഞ്ഞു. കോട്ടയം ജില്ലാ പോലീസ്‌മേധാവി മുഹമ്മദ് റഫീക്കിന്റെ നിര്‍ദ്ദേശാനുസരണം ചങ്ങനാശേരി ഡിവൈഎസ്പി ആര്‍. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ വാകത്താനം സിഐ പി.വി. മനോജ്കുമാര്‍, ആന്റി ഗുണ്ടാ സ്‌ക്വാഡിലെ കെ.കെ. റെജി, അന്‍സാരി, മണികണ്ഠന്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.