വൈദ്യുതി മുടക്കം പതിവാകുന്നു

Wednesday 1 November 2017 9:21 pm IST

കുറവിലങ്ങാട്: മേഖലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും രാപകല്‍ വ്യത്യാസമില്ലാതെ വൈദ്യുതി മുടക്കം പതിവാകുന്നു. കുറവിലങ്ങാട് ടൗണ്‍ പ്രദേശങ്ങളില്‍ വൈദ്യുതി മുടക്കം ഒഴുവാക്കുന്നതിനായി ലൈനുകളിലെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ച് വൈദ്യുതി മുടക്കം പരിഹരിച്ചിരുന്നു. എന്നാല്‍ കുറുപ്പന്തറ, കടുത്തുരുത്തി ഭാഗങ്ങളിലേക്ക് കുറവിലങ്ങാട് ടൗണ്‍ ഫീഡറില്‍ നിന്ന് വൈദ്യുതി ലിങ്ക് ചെയ്ത് കൊടുത്തത് മൂലമാണ് വൈദ്യുതി മുടക്കം പതിവാക്കാന്‍ കാരണമെന്ന് വ്യാപരികള്‍ കുറ്റപ്പെടുത്തുന്നു. ഇത് മൂലം ചെറിയ കാറ്റ് വീശിയാല്‍ പോലും വൈദ്യുതി പോകുന്ന അവസ്ഥയാണ്. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമാണ് കുറവിലങ്ങാട് ടൗണില്‍ വൈദ്യുതി തിരികെ എത്തുന്നത്. ഇത് മൂലം കഷ്ടത അനുഭവിക്കുന്നത് കൂടുതലായും ടൗണിലെ വ്യാപരികളാണ്. മരങ്ങാട്ടുപള്ളി സെക്ഷ്‌നുകീഴിലുള്ള പ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവാണ്. കൂത്താട്ടുകുളം, കുറവിലങ്ങാട് സബ് സ്റ്റേഷനില്‍ നിന്ന് പ്രധാന റോഡിലൂടെ 11 കെ.വി ലൈന്‍ സ്ഥാപിച്ചത് ചാര്‍ജ്ജ് ചെയ്യാത്തതും വൈദ്യുതി മുടക്കത്തിന് പ്രധാന കാരണമായി പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.