മുണ്ടക്കയം: വനാതിര്‍ത്തി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. പുലിക്കുന്നില്‍ സര്‍ക്കാര്‍ തേക്ക് പ്ലാന്റേഷന് സമീപം കഴിഞ്ഞ കുറേ ദിവസങ്ങളിലായി കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പത്തോളം ആനകള്‍ കൂട്ടത്തോടെയാണ് എത്തുന്നതെന്നാണ് സൂചന. ജനവാസ മേഖലയിലേക്കും ആനകള്‍ ഇറങ്ങുവാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ഭീതിയോടെയാണ് രാത്രികാലങ്ങളില്‍ കഴിയുന്നത്.മുണ്ടക്കയം, എരുമേലി, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണ് കാട്ടാനകളുടെ ശല്യം രൂക്ഷമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: