കാഞ്ഞിരപ്പള്ളി: കേന്ദ്ര സര്‍ക്കാരിന്റെ പിഎംജിഎസ്വൈ പദ്ധതിയിലൂടെ 2.63 കോടി രൂപയക്ക് നിര്‍മിക്കുന്ന വില്ലണി മിച്ചഭൂമി പാറത്തോട് റോഡിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് വൈകുന്നേരം 5ന് വില്ലണിയില്‍ നടക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പത്രസമ്മേളനത്തിലറിയിച്ചു. ആന്റോ ആന്റണി എം പി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഡോ.എന്‍ ജയരാജ് എംഎല്‍എ അദ്ധ്യക്ഷനാകും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി, പാറത്തോട്, തിടനാട് എന്നീ മൂന്ന് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് ദേശീയപാത നിലവാരത്തിലാണ് നിര്‍മാണം ചെയ്യുന്നത്.
2.645 കിലോമീറ്റര്‍ റോഡ് 8 മീറ്റര്‍ വീതിയിലാണ് നിര്‍മിക്കുന്നത്. റോഡിനായി സൗജന്യമായി പ്രദേശവാസികള്‍ സ്ഥലം വിട്ട് നല്‍കിയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന റോഡിന്റെ അഞ്ച് വര്‍ഷത്തേക്കുള്ള സംരക്ഷണ ചുമതല കരാറുകാര്‍ക്കായിരിക്കും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, സിബു ദേവസ്യാ, കെ.എം മാത്യു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: