കരിമണ്ണൂര്‍: തൊമ്മന്‍കുത്തിന് സമീപം റബ്ബര്‍ പുകപ്പുരയ്ക്ക് തീ പിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.15ഓടെയാണ് വെണ്മറ്റം വല്ലാര്കോട് ഷണ്മുഖന്റെ ഉടമസ്ഥതയിലുള്ള പുകപ്പുരയിലാണ് തീപടര്‍ന്നത്.
പശുത്തൊഴുത്ത്, സ്റ്റോര്‍ റൂം എന്നിവയോട് ചേര്‍ന്ന കെട്ടിടത്തിലാണ് പുകപ്പുര നിര്‍മ്മിച്ചിരുന്നത്. 75 കിലോ റബ്ബര്‍ ഷീറ്റും 200 കിലോ ഒട്ടുപാലും കത്തിനശിച്ചു. ഷീറ്റ് പുകയ്ക്കുന്നതിനായി തീ ഇട്ടതാണ് അപകടകാരണമെന്നാണ് നിഗമനം.
തൊടുപുഴയില്‍ നിന്നും അഗ്നിശമനസേനയെത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. പുകപ്പുരയുടെ ഓട് മേഞ്ഞ പട്ടികകളും കത്തിനശിച്ചിട്ടുണ്ട്. തൊടുപുഴ അഗ്നിശമനസേനയിലെ സ്റ്റേഷന് ഓഫീസര്‍ റ്റി.പി. കരുണാകരപിള്ള, ലീഡിങ് ഫയര്മാന് സാജന് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. ഏകദേശം 60000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: