തലശ്ശേരി: എടക്കാട് പോലീസ് സ്റ്റേഷന് പരിധിയില്‍ തട്ടുകടക്കാരനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റിലായി. മുഴപ്പിലങ്ങാട് മഠത്തിന് സമീപം എം.ഷിജില്‍ എന്ന കരി(24), മുഴപ്പിലങ്ങാട് മഠം ലക്ഷംവീട് കോളനിയിലെ തേരക്കടവത്ത് വീട്ടില്‍ സലീം(27) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണ്‍ 30 ന് രാത്രി 9.30 ഓടെയാണ് മുഖംമൂടിയിട്ട സംഘം മുഴപ്പിലങ്ങാട് തട്ടുകട നടത്തുന്ന അബ്ദുറഹിമാനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: