മാഹി: മദ്യപിച്ച് ലക്കുകെട്ട് മത്സ്യത്തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച തീരദേശ പോലീസ് എസ്ഐ ജയരാജന്റെ നടപടിയില്‍ ബിജെപി മാഹി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. തീരദേശങ്ങളിലൂടെയുള്ള ദേശവിരുദ്ധ ശക്തികളെ തടയാന്‍ ലക്ഷ്യമിട്ട് രൂപീകൃതമായ മാഹിയിലെ തീരദേശ പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടി സമയത്ത് മദ്യപിച്ച് തെമ്മാടിത്തരംകാട്ടുകയാണ് എസ്ഐ ജയരാജന്. തീരദേശത്ത് സദാ ജാഗരൂകരാകേണ്ടവര് ഒരു ജോലിയും ചെയ്യാതെ പ്രദേശത്തുള്ള ജനങ്ങള്‍ക്ക് ശല്യമാകുകയാണ്. എസ്ഐ ജയരാജന് നേരെ നിരവധി ആരോപണങ്ങള്‍ ഉണ്ടാവുകയും ബഹുജന പ്രതിഷേധത്തിന്റെ ഭാഗമായി 3 തവണ സസ്പെന്ഷന് നേരിട്ടിട്ടുണ്ടെന്നും യോഗം ചൂട്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: