മാടായി ഉപജില്ലാ സ്‌കൂള്‍ കലോത്സവം നാളെ തുടങ്ങും

Wednesday 1 November 2017 9:48 pm IST

പിലാത്തറ: മാടായി ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം മൂന്നു മുതല്‍ ഒമ്പതു വരെ കുഞ്ഞിമംഗലം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. വെള്ളിയാഴ്ച സ്‌റ്റേജിതര മത്സരങ്ങളും ആറു മുതല്‍ ഒമ്പതു വരെ സ്‌റ്റേജ് മത്സരങ്ങളും നടക്കും.ഉപജില്ലയിലെ 94 വിദ്യാലയങ്ങളില്‍ നിന്നായി എല്‍പി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള െ5757 പ്രതിഭകള്‍ മാറ്റുരക്കും. ഔഷധസസ്യവൃക്ഷങ്ങളായ ചന്ദനം, തേന്മാവ്, ദേവദാരു, ഇലഞ്ഞി, ചെമ്പകം, നെല്ലി, കണിക്കൊന്ന, അശോകം, മഞ്ചാടി, മന്ദാരം എന്നീ പേരുകളിലുള്ള പത്ത് വേദികളായാണ് 307 ഇനങ്ങളിലുള്ള മത്സരങ്ങള്‍ നടക്കുന്നത്. തിങ്കളാഴ്ച പത്തു മണിക്ക് ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഒമ്പതിന് വൈകിട്ട് നാലിന് സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്‍ ഉദ്ഘാടനം ചെയ്യും. രണ്ടിന് രണ്ട് മണിക്ക് റജിസ്‌ടേഷന്‍ നടക്കും. 3.30 ന് വി.ആര്‍.നായനാര്‍ വായനശാല പരിസരത്തു നിന്നും തുടങ്ങുന്ന വിളംബരജാഥ ആണ്ടാം കൊവ്വല്‍ വഴി സ്‌കൂളില്‍ സമാപിക്കും. ആര്‍ഭാടരഹിതവും ഹരിത പ്രകൃതി സൗഹൃദപരവുമായ രീതിയിലാണ് ജനകീയ കൂട്ടായ്മയില്‍ കലോത്സവം നടക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമന്‍, പ്രിന്‍സിപ്പാള്‍ കെ.വി.രാജന്‍, എഇഒ ഗംഗാധരന്‍ വെള്ളൂര്‍, പിടിഎ പ്രസിഡന്റ് കെ.സതീശന്‍, പ്രചാരണ കണ്‍വീനര്‍ രതീഷ് കഴകക്കാരന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.