ഇരിട്ടി: ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ ഇരിട്ടി നഗരസഭയില്‍ നടപ്പാക്കുന്ന ഹരിതസേന രൂപീകരണവും പ്ലാസ്റ്റിക്കില്‍ നിന്നും പച്ചപ്പിലേക്ക് പദ്ധതിയുടെ ഉദ്ഘാടനവും നഗരസഭാ ചെയര്മാന് പി.പി.അശോകന് നിര്‍വഹിച്ചു. നഗരസഭാ ഉപാദ്ധ്യക്ഷ കെ.സരസ്വതി അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉസ്മാന് ചാലിയാടന്‍ പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പി.പി. ഉസ്മാന്, സി.മുഹമ്മദലി, റുബീന റഫീഖ്, നഗരസഭാ സെക്രട്ടറി അന്‍സല്‍ ഐസക്, കെ.വി.സക്കീര്‍ ഹുസ്സൈന്‍, പി.വി. അബ്ദുള്കാദര്, എം.സുരേഷ്ബാബു, ടി.വി.കൃഷ്ണന്, കെ.മുഹമ്മദലി, തുടങ്ങിയവര്‍ പ്രസംഗിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.വി. മോഹനന് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ശ്രീജിത്ത് നന്ദിയും പറഞ്ഞു. ഹരിതസേനകള്ക്കുള്ള യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും യോഗത്തില്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: