തലശ്ശേരി: തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ഇന്നലെ രാവിലെ 9 മണിയോടെ 3 കോടി 25 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. ബാംഗളൂരുവില്‍ നിന്ന് വരുന്ന യശ്വന്ത്പൂര്‍ എക്സ്പ്രസില്‍ നിന്ന് ഇറങ്ങിയ 2 യുവാക്കളെ പരിശോധിച്ചപ്പോഴാണ് അവരുടെ കയ്യിലുണ്ടായിരുന്ന 3 ബാഗുകളില്‍ നിന്നായി 2000, 500, 100 നോട്ടുകളുടെ കെട്ടുകള്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി സ്വദേശികളായ കരുവംപൊയിലിലെ ഇക്ബാല്‍, ഓമശ്ശേരിയിലെ മുഹമ്മദ് ഷാലിക്ക് എന്നിവരെ അറസ്റ്റ് ചെയ്തു. ബാംഗ്ലൂരുവില്‍ സ്വര്‍ണം കൊണ്ട് പോയി വിറ്റുകിട്ടിയ പണമാണിതെന്നാണ് പ്രതികള്‍ പോലീസിന് നല്കിയ മൊഴി. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും കണ്ടെടുത്ത പണം എന്‍ഫോസ്മെന്റിന് കൈമാറുമെന്നും ഡിവൈഎസ്.പി പ്രിന്‍സ് എബ്രഹാം പറഞ്ഞു. തലശേരി സിഐ കെ.ഇ.പ്രേമചന്ദ്രന്, എസ്ഐ അനില്‍കുമാര്‍, എഎസ്ഐ അജയകുമാര്‍ എഎസ്ഐ സുനില്‍ കുമാര്‍ എന്നിവരും കുഴല്‍പ്പണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: