മാഹി: പൊതുജനങ്ങള്‍ക്കിടയില്‍ വേഗത്തിലും കൂടുതല്‍ സ്വതന്ത്രമായും ഇറങ്ങിച്ചെല്ലാന്‍ കഴിയുന്ന ആധുനിക സംവിധാനമായ ഓണ്‍ലൈന്‍ മൊബൈല്‍ ഗേറ്റ് വേയായ ‘എന്റെ ഗ്രാമം’ മൊബൈല്‍ ആപ്പിന് അഴിയൂര്‍ പഞ്ചായത്തില്‍ തുടക്കമായി. മൊബൈല്‍ ആപ്പ് ഉദ്ഘാടനം പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ സി.കെ.നാണു എംഎല്‍എ നിര്‍വ്വഹിച്ചു.
പഞ്ചായത്ത് അറിയിപ്പുകള്, ഭരണസമിതി തീരുമാനങ്ങള്‍, ഗുണഭോക്തൃ ലിസ്റ്റ്, അപേക്ഷാഫോറങ്ങള്‍, ബഡ്ജറ്റ്, വിവരാവകാശ നിയമം തുടങ്ങിയ എല്ലാകാര്യങ്ങളും ഈ മൊബൈല്‍ ആപ്പ് വഴി വിരല്‍ത്തുമ്പില്‍ ലഭ്യമാകും. ഇന്റര്നെറ്റ്കണക്ഷനുള്ള മൊബൈല്‍ഫോണില്‍ ഗൂഗിള്‍ പ്ലെസ്റ്റോറില്‍ എന്റെ ഗ്രാമപഞ്ചായത്ത് എന്ന് ടൈപ്പ് ചെയ്താല്‍ മൊബൈല്‍ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അഴിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ഓണ്‍ലൈന്‍ ചാനല്‍ ആയി പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തില്‍ ഫഌഷ് ന്യൂസുകള്‍ ഞൊടിയിടയില്‍ ജനങ്ങളിലേക്ക്എത്തിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിരം വാര്ത്തകള്വായിക്കുന്നതിനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയൂബ് അധ്യക്ഷത വഹിച്ചു. റീന രയരോത്ത്, എ.ടി.ശ്രീധരന്, ഉഷ ചാത്തങ്കണ്ടി, സുധ മാളിയേക്കല്‍, ജാസ്മിന കല്ലേരി, കെ.അന്‍വര്‍ഹാജി, പ്രദീപ് ചോമ്പാല, ഒ.ബാലന്, പാമ്പള്ളി ബാലകൃഷ്ണന്, ശാഹുല്‍ഹമീദ്, പി.എം.അശോകന്, കെ.അനന്തന്, പി.നാണു, കെ.വി.രാജന്, കെ.പി.പ്രമോദ്, അബ്ദുള്‍ ലത്തീഫ്, എം.ഭാസ്കരന്, എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: