കണ്ണൂര്‍: പാട്യം ഗ്രാമ പഞ്ചായത്തില ലൈഫ് മിഷന് പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി പാതിവഴിയിലായ വീടുകളുടെ പൂര്‍ത്തീകരിക്കുന്നതിന്റെ കൂത്തുപറമ്പ് ബ്ലോക്ക് തല ഉദ്ഘാടനം കണ്ണവം കോളനിയില്‍ പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലന് മാസ്റ്റര്‍ നിര്‍വഹിച്ചു. കെ. നിമിഷയുടെ വീടിന്റെ പൂര്‍ത്തീകരണമാണ് തുടങ്ങിയത്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്.ഷീല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീലത, സ്ഥിരം സമിതിയംഗങ്ങളായ പ്രവീണ്‍ കുമാര്‍, പി.ദീപ, പി.സുരേന്ദ്രന്, ബ്ലോക്ക് പഞ്ചായത്തംഗം സി.ചന്ദ്രന്, വാര്‍ഡ് മെമ്പര്‍ രതീശന്, പഞ്ചായത്ത് സെക്രട്ടറി എന്‍.ഉഷ എന്നിവര്‍ പങ്കെടുത്തു. ബിഡിഒ രമേശന് സ്വാഗതവും പ്രദീപന് നന്ദിയും പറഞ്ഞു.
പാട്യം ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം പൂവ്വത്തുരില് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലന് മാസ്റ്റര്‍ നിര്‍വഹിച്ചു. പൂവത്തൂരിലെ പ്രഭാവതിയുടെ വീടിന്റെ പൂര്‍ത്തീകരണമാണ് തുടങ്ങിയത്. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്പേഴ്സന് പി.ദീപ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീലത, സ്ഥിരം സമിതിയംഗങ്ങളായ പ്രവീണ്‍ കുമാര്‍, പി.സുരേന്ദ്രന്, വാര്‍ഡ് മെമ്പര്‍ രതീശന്, പഞ്ചായത്ത് സെക്രട്ടറി എന്‍.ഉഷ, വിഇഒ മാരായ സന്തോഷ് മമ്മാലി, സല്‍മ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: