ഉളിക്കല്‍: മടമ്പം മേരിലാന്റ് ഹൈസ്കൂളില്‍ നടന്ന ഇരിക്കൂര്‍ ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ ഉളിക്കല്‍ വയത്തൂര് യുപി സ്കൂളിന് ചരിത്രനേട്ടം സമ്മാനിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉഷ്മള സ്വീകരണം നല്കി. ബാന്റ് മേളങ്ങളുടെ അകമ്പടിയോടെ ഉളിക്കല്‍ ടൗണ്‍ ചുറ്റി ആഹഌദ പ്രകടനം നടത്തി. സാമൂഹ്യശാസ്ത്രമേളയില് എല്‍പി വിഭാഗത്തില്‍ ഓവറോള്‍ കിരീടം, യുപി വിഭാഗത്തില്‍ ഫസ്റ്റ് റണ്ണേര്‍സ് അപ്പ്, ശാസ്ത്രമേളയില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ കിരീടം, യുപി വിഭാഗത്തില്‍ സെക്കന്റ് റണ്ണേര്‍സ് അപ്പ്, ഗണിത ശാസ്ത്രമേളയിലും പ്രവൃത്തി പരിചയമേളയിലും എല്‍പി, യുപി വിഭാഗങ്ങളില്‍ ഫസ്റ്റ് റണ്ണേര്‍സ് അപ്പ് എന്നിവ നേടി വയത്തൂര് യുപി സ്കൂള്‍ തിളക്കമാര്‍ന്ന വിജയം കൈവരിക്കാന്‍ സ്കൂളിന് സാധിച്ചത് അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പരിശ്രമമാണെന്ന് അനുമോദന യോഗം ഉദ്ഘാടനം ചെയ്ത് സ്കൂള്‍ മാനേജര്‍ ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട് പറഞ്ഞു..ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് അഹമ്മദ്കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന് ടി.ജെ.ജോര്‍ജ്, സ്റ്റാഫ് സെക്രട്ടറി ഗീത സെബാസ്റ്റ്യന്‍, പിടിഎ പ്രസിഡന്റ് ആര്.സുജി, മദര്‍ പിടിഎ പ്രസിഡന്റ് നിഷ ദിലീപ്, അദ്ധ്യാപകരായ ലിസി ഒ.എസ്,മോളി സി.ജെ.ബിബിന്‍ മാത്യു, ജോണിക്കുട്ടി ജോസഫ്, പ്രസ്റ്റിന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. വിജയികളായവര്‍ക്ക് ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഹമ്മദ്കുട്ടി, സ്കൂള്‍ മനേജര്‍ ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട്, പിടിഎ പ്രസിഡന്റ് ആര്.സുജി, മദര്‍ പിടിഎ പ്രസിഡന്റ് നിഷ ദിലീപ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: