കടയടപ്പ് സമരം: ജനം വലഞ്ഞു

Wednesday 1 November 2017 10:37 pm IST

കൊച്ചി: വ്യാപാരി വ്യവസായികള്‍ ഇന്നലെ നടത്തിയ കടയടപ്പ് സമരത്തില്‍ ജനം വലഞ്ഞു. വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടി. പ്രധാന ടൂറിസം കേന്ദ്രമായ കൊച്ചിക്ക് കടയടപ്പ് സമരം തിരിച്ചടിയായി. പ്രധാനവിപണ കേന്ദ്രമായ ബ്രോഡ്‌വെ, പെന്റ മേനക തുടങ്ങിയ ഇടങ്ങളിലെ ഒട്ടുമിക്ക കടകളും അടഞ്ഞുകിടന്നു. ഇതര സംസ്ഥാന തൊഴിലാളികളെയും ഹോട്ടല്‍ തുറക്കാത്തത് ബുദ്ധിമുട്ടിലാക്കി. സമരത്തില്‍ നിന്ന് വിട്ടുനിന്ന ഹോട്ടലുകളും കച്ചവടസ്ഥാപനങ്ങളുമാണ് ജനങ്ങള്‍ക്ക് ആശ്വാസമായത്. ജിഎസ്ടിയുടെ പേരില്‍ സാധനവില കൂടിയെന്നാരോപിച്ചാണ് കടയടപ്പ് സമരം നടത്തിയത്. ജിഎസ്ടിയുടെ പേരില്‍ വന്‍കിട കമ്പനികളും വ്യാപാരികളും വ്യാപകമായി വില ഉയര്‍ത്തിയിരുന്നു. ഇത് പരിശോധിക്കാനോ നിരീക്ഷിക്കാനോ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നതാണ് പ്രശ്‌നത്തിന് കാരണമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.