ഗെയില്‍ വിരുദ്ധ സമരം; തിരുവമ്പാടി മണ്ഡലത്തില്‍ ഇന്ന് ഹർത്താൽ

Thursday 2 November 2017 8:09 am IST

മലപ്പുറം: ഗെയില്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് തിരുവമ്പാടി മണ്ഡലത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. ഗെയില്‍ സമരത്തിനെതിരായ പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് യുഡിഎഫ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. മലപ്പുറം ജില്ലയിലെ കീഴുപറമ്ബ്, അരീക്കോട്, കാവനൂര്‍ പഞ്ചായത്തുകളിലും ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതായി സമരസമിതി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.