പിണറായി സര്‍ക്കാരിനു മന്ത്രി തോമസ് ചാണ്ടി കീറാമുട്ടിയാകുന്നു. അഴിമതിക്കാരനായ ചാണ്ടിയെ പിണറായി സംരക്ഷിച്ചതിന്റെ കൂലിയാണിതെന്ന് എല്ലാവര്‍ക്കുമറിയാം. തനിക്കെതിരെ ചെറുവിരലനക്കാന്‍ ആര്‍ക്കും ധൈര്യമില്ലെന്ന് പരസ്യമായാണ് ചാണ്ടി വെല്ലുവിളിച്ചത്. ഇടതിന്റെ ജനജാഗ്രതാ ജാഥ കുട്ടനാട്ടില്‍ എത്തിയപ്പോണ് കാനം രാജേന്ദ്രനെ വേദിയിലിരുത്തി തോമസ് ചാണ്ടി ഇങ്ങനെ വെല്ലുവിളിച്ചത്. പ്രതിപക്ഷത്തേയും കണക്കിനു പരിഹസിച്ചുകൊണ്ടും വെല്ലുവിളി നടത്തി.
ജാഥ എല്ലായിടത്തും നാണംകെട്ടുപോകുന്നതിനിടയിലാണ് തോമസ് ചാണ്ടി വെല്ലുവിളിച്ച് ജാഥയെ വീണ്ടും നാണംകെടുത്തിയത്. പിണറായി ചാണ്ടിയെ വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചുവെങ്കിലും മന്ത്രിസഭായോഗത്തില്‍ ഈ വിഷയം ചര്‍ച്ചയായില്ല. ആകെ വശംകെട്ടിരിക്കുകയാണ് പിണറായി. ചാണ്ടി വെല്ലുവിളിക്കാനും സര്‍ക്കാരിനേയും പ്രതിപക്ഷത്തേയും മുള്‍മുനയില്‍ നിര്‍ത്താനും ചാണ്ടിക്കു കഴിയുന്നത് അദ്ദേഹത്തിന്റെ പണം തന്നെയാണ്. പണത്തിനു മീതെ പിണറായിപോലും പറക്കില്ലെന്ന് ചാണ്ടിക്കറിയാം.ഇപ്പോള്‍ പിണറായിക്കും മേലെയാണ് തോമസ് ചാണ്ടി.
തോമസ് ചാണ്ടിക്കു മന്ത്രി പദവി അലങ്കാരം മാത്രമാണ്. തനിക്ക് ജനത്തോട് ഒരു ബാധ്യതയും ഇല്ലെന്നമട്ടാണ് ചാണ്ടിയുടെ പ്രവര്‍ത്തം.കാശുള്ളവനെ എംഎല്‍എയും മന്ത്രിയുമാക്കാന്‍ നടക്കുന്ന എല്‍ഡിഎഫിനും യുഡിഎഫിനും ഇത്തരക്കാരുടെ പണം മാത്രം മതി. അതറിയാവുന്ന ചാണ്ടി ഇതല്ല ഇതിലപ്പുറവും കാണിക്കും. സര്‍ക്കാരിനേയും സിപിഎമ്മിനേയും പരിഹസിക്കാന്‍വേണ്ടി മാത്രമാണോ ഇങ്ങനെയൊരു യാത്രയെന്നു ചോദിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: