ലണ്ടന്‍: ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രി മൈക്കിള്‍ ഫാളന്‍ രാജിവച്ചു. രാജ്യത്തിലെ പ്രതിരോധ മന്ത്രിയായി തുടരാന്‍ തനിക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാളന്‍ രാജിവച്ചത്. 10 വര്‍ഷങ്ങള്‍ക്കു മുന്‍പ് റേഡിയോ അവതാരികയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഫ്ലാന്‍ രാജിവച്ചത്.
താനടക്കമുള്ള നിരവധി പാര്‍ളമെന്റ് എംപിമാര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതില്‍ ചലതൊക്കെ വസ്തുതാ വിരുദ്ധമാണ്. തന്റെ മുന്‍കാല പൊരുമാറ്റങ്ങളും പ്രവര്‍ത്തനങ്ങളും സായുധസേനയ്ക്ക് ആവശ്യമായ നിവലാരം പുലര്‍ത്തുന്നതായിരുന്നില്ല. അതുകൊണ്ടാണ് താന്‍ രാജിവെയ്ക്കുന്നതെന്നും ഫ്ലാന്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് നല്കിയ രാജിക്കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: