കൊല്ലം: ജില്ലയിലെ ടൂറിസം വികസനത്തിന് 35 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയതിനൊപ്പം അഷ്ടമുടി കായല്‍ സംരക്ഷണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊല്ലത്ത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലത്തിന്റെ അടയാളമായി അഷ്ടമുടി കായലിനെ കാണണം. ജനത ഒരുമനസ്സായി കാണുന്ന ഒന്നാണ് വള്ളംകളിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍.കെ. പ്രേമചന്ദ്രന് എംപി അദ്ധ്യക്ഷനായി.
മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്, എംഎല്‍എ മാരായ എം. മുകേഷ്, എം. നൗഷാദ്, കൊല്ലം മേയര്‍ കെ.രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ, ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്ത്തികേയന്, സിറ്റി പോലീസ് കമ്മീഷണര്‍ അജിതാ ബേഗം, ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: