കരുനാഗപ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച നാലുപേരെ കരുനാഗപ്പള്ളി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. തൊടിയൂര്‍ വടക്കുമുറിയില്‍ കന്നേത്തറയില്‍ അനീഷ് കുമാര്‍(29), പന്മന പേരുക്കര കുരീത്തറവടക്കതില് രാജീവ് (33) പ്രായപൂര്‍ത്തിയാകാത്ത മറ്റു രണ്ടു പേര് എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തത്.
ആറാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയും, അവിടെ നടന്ന പരിശോധനയില്‍ പീഡനം നടന്നതായി കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ പോലീസില്‍ വിവരം അറിയിച്ചു. ഇതിന് പ്രകാരം കൊല്ലം സിറ്റി വനിതാ സിഐ: ജിജിമോളുടെ നേതൃത്വത്തില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഒമ്പതുവയസ് മുതലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. യൂറിനറി ഇന്ഫെക്ഷന് ഉള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ പെണ്‍കുട്ടി നേരിടുന്നതായി പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പ്രതികളെ സിജെഎം കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: