പത്തനാപുരം: വിളക്കുടി ഗ്രാമപഞ്ചായത്തിലെ കരുനാകോട് കൂറ്റന്‍ പാറകഷ്ണം ഇളകി വീണു. തലനാരിഴക്ക് വന്‍ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം രാത്രിയാണ് കരുനാകോട് ആയിരവല്ലി പാറയുടെ ഒരു ഭാഗം ഇളകി താഴേക്ക് പതിച്ചത്. എന്നാല്‍ സമീപത്തെ റബ്ബര്‍മരങ്ങളില്‍ തട്ടി നിന്നതിനാല്‍ അപകടം ഒഴിവായി. പാറയുടെ അടിയിലായി മൂന്ന് കുടുംബങ്ങള്‍ താമസിച്ചിരുന്നു. ശബ്ദംകേട്ട്—നോക്കിയപ്പോഴാണ് പാറ അപകടഭീഷണിയായി നിലനില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് മൂന്ന് കുടുംബങ്ങളെയും അവിടെ നിന്നും മാറ്റിപാര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: