ലൗ ജിഹാദ് 'മാഡ'ത്തെ എന്‍ഐഎ ചോദ്യം ചെയ്തു

Thursday 2 November 2017 11:47 am IST

കൊച്ചി: കേരളത്തില്‍ പ്രണയ മതംമാറ്റ ഭീകരതക്ക് നേതൃത്വം നല്‍കുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് എ.എസ്. സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തു. മതപരിവര്‍ത്തനം, മതപരിവര്‍ത്തനത്തിന് വിധേയമാക്കപ്പെട്ട അഖിലയുടെ വിവാഹം എന്നിവയുമായി ബന്ധപ്പെട്ടാണ് സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തത്. മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ദേശീയ മാധ്യമത്തിലൂടെ സൈനബ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സൈനബയെ ചോദ്യം ചെയ്തതെന്നാണ് സൂചന. നിരവധി മതംമാറ്റങ്ങളില്‍ സൈനബയുടെ പങ്കിന് ദേശീയ അന്വേഷണ ഏജന്‍സിക്ക് തെളിവ് ലഭിച്ചതായി ഇംഗ്ലീഷ് വാര്‍ത്താ ചാനലായ 'ടൈംസ് നൗ' റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാഷണല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ അധ്യക്ഷയും അഖിലേന്ത്യാ വ്യക്തിനിയമ ബോര്‍ഡ് അംഗവുമായ സൈനബ ലൗ ജിഹാദിലെ 'മാഡ'മെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്. വൈക്കം സ്വദേശിനി അഖിലയെ മതംമാറ്റിയ കേസിന്റെ അന്വേഷണത്തിനിടെയാണ് സൈനബക്കെതിരെ എന്‍ഐഎക്ക് തെളിവുകള്‍ ലഭിച്ചത്. അഖിലയെ സത്യസരണിയിലെത്തിച്ച് മതംമാറ്റിയതും കോടതിയെ കബളിപ്പിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും ക്രിമിനലുമായ ഷെഫീന്‍ ജഹാനുമായി വിവാഹം നടത്തിയതും സൈനബയാണ്. പോലീസ് കണ്ടെത്താതിരിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തീവ്രവാദികളുടെ സഹായത്തോടെ അഖിലയെ പലയിടങ്ങളിലായി ഒളിപ്പിച്ചു. മാസങ്ങളോളം സൈനബയുടെ കസ്റ്റഡിയിലായിരുന്നു അഖില. ആതിരയെന്ന പെണ്‍കുട്ടിയെ മതംമാറ്റി ഭീകരസംഘടനകളില്‍ ചേര്‍ക്കാന്‍ സൈനബ ശ്രമിച്ചതിനും വ്യക്തമായ തെളിവ് കിട്ടിയതായി എന്‍ഐഎ പറയുന്നു. സംസ്ഥാന നിയമ വകുപ്പിന് കീഴിലുള്ള സൗജന്യ നിയമസഹായ വേദിയായ കെല്‍സ (കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി) യുടെ പ്രതിനിധിയായും സൈക്കോളജിസ്റ്റായുമൊക്കെയാണ് പെണ്‍കുട്ടികളുമായി സൈനബ അടുപ്പം സ്ഥാപിക്കുന്നത്. മതവിഷം കുത്തിവെക്കുന്നതും താമസമൊരുക്കുന്നതും ഇവരുടെ ചുമതലയാണ്. സംസ്ഥാനത്ത് മതംമാറ്റത്തിനായി പ്രവര്‍ത്തിക്കുന്നതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്ന 'ദവാ സ്വകാഡു'മായുള്ള ബന്ധവും കണ്ടെത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തിത്തിനിടയില്‍ ഇസ്ലാമിലേക്കുള്ള 135 മതംമാറ്റങ്ങളില്‍ 105 എണ്ണം പ്രണയ മതംമാറ്റമെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഇതില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് എന്‍ഐഎ. മതംമാറ്റത്തിലെ ബന്ധം പുറത്തുവന്നതോടെ കഴിഞ്ഞ ദിവസം പത്രസമ്മേളനം വിളിച്ച സൈനബ 'ജന്മഭൂമി' ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അഖിലയുടെ ലോക്കല്‍ ഗാര്‍ഡിയനായി താന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് സമ്മതിച്ച സൈനബ ഇത്തരം മതംമാറ്റങ്ങളെ ന്യായീകരിക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.