കളമശേരി: ജന്മഭൂമിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിദ്യാഭ്യാസ ശാസ്ത്ര പ്രദർശനത്തിലേക്ക് സ്വാഗതം ചെയ്ത് കൊണ്ടുള്ള ബോർഡുകളിൽ ശാസ്ത്രജ്ഞരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തത് ശ്രദ്ധേയമായി. ലോകം മാറ്റിമറിച്ച പതിനാലോളം ശാസ്ത്രജ്ഞരുടെ ചിത്രങ്ങൾ പേര് സഹിതമാണ് ശാസ്ത്രോത്സവ നഗരിയിൽ നിറഞ്ഞത്.
വൈജ്ഞാനിക രംഗത്തും രാഷ്ട്രീയ രംഗത്തും ഒരുപോലെ വെന്നിക്കൊടി പാറിച്ച മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമാണ് സോഷ്യൽ പള്ളി കവലയിൽ നിന്ന് ശാസ്ത്രമേള നടക്കുന്ന രാജഗിരി നഗരിയിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്യുന്ന ആദ്യ ബോർഡിൽ ഉള്ളത്.
തുടർന്ന് എം എസ് സുദർശനൻ, ഹോമി ഭാഭാ , സി.വി രാമൻ തുടങ്ങിയവരും നാളത്തെ ശാസ്ത്രജ്ഞനാകേണ്ട വിദ്യാർത്ഥികൾക്ക് പ്രചോദനമായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: